Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vinu Mohan

13 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​ന് വി​രാ​മം; ‌ന​ട​ൻ വി​നു മോ​ഹ​നും ന​ടി വി​ദ്യ​യും വി​വാ​ഹ​മോ​ചി​ത​രാ​യി  

ന​ട​ൻ വി​നു മോ​ഹ​നും ന​ടി വി​ദ്യ​യും വി​വാ​ഹ​മോ​ചി​ത​രാ​യി. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യാ​ണ് ഇ​രു​വ​രും വേ​ർ​പി​രി​യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ഇ​വ​ർ പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ഏ​റെ നാ​ളു​ക​ളാ​യി ഇ​രു​വ​രും അ​ക​ൽ​ച്ച​യി​ലാ​ണെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

2013-ലാ​യി​രു​ന്നു മ​ല​യാ​ള സി​നി​മ​യി​ലെ താ​ര കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള വി​നു മോ​ഹ​നും അ​ഭി​നേ​ത്രി​യാ​യ വി​ദ്യ​യും ത​മ്മി​ലു​ള്ള വി​വാ​ഹം. പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും വീ​ഡി​യോ​ക​ൾ​ക്കും ചി​ത്ര​ങ്ങ​ൾ​ക്കും വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​റ​ച്ചു​നാ​ളു​ക​ളാ​യി ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളോ വീ​ഡി​യോ​ക​ളോ പ​ങ്കു​വെ​ക്കാ​തി​രു​ന്ന​ത് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

വി​നു ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ നി​ന്നും വി​ദ്യ​യു​മാ​യു​ള​ള ചി​ത്ര​ങ്ങ​ളെ​ല്ലാം നീ​ക്കം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വി​ദ്യ​യു​ടെ പേ​ജി​ൽ ഇ​പ്പോ​ഴും ഇ​വ​ർ ഒ​രു​മി​ച്ചു​ള​ള ചി​ത്ര​ങ്ങ​ളു​ണ്ട്. മാ​ത്ര​മ​ല്ല ഇ​ൻ​സ്റ്റ്ഗ്രാം പേ​ജി​ലെ അ​ക്കൗ​ണ്ടി​ന്‍റെ പേ​രും വി​ദ്യ വി​നു മോ​ഹ​ൻ എ​ന്നാ​ണ്.

‘നി​വേ​ദ്യം’ എ​ന്ന സി​നി​മ​യി​ലൂ​ടെ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച വി​നു മോ​ഹ​ൻ കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രു​ടെ ചെ​റു​മ​ക​നും ശോ​ഭ മോ​ഹ​ന്‍റെ മ​ക​നും ന​ട​ൻ അ​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​നു​മാ​ണ്. നി​ര​വ​ധി ജ​ന​പ്രി​യ പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യും സി​നി​മ​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് വി​ദ്യ.

2007-ൽ ​റി​ലീ​സ് ചെ​യ്ത ത​മി​ഴ് ചി​ത്ര​മാ​യ ‘ദ​ണ്ഡ​യു​ത​പാ​ണി’​യി​ൽ നാ​യി​ക​യാ​യാ​ണ് വി​ദ്യ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. 2009-ൽ ‘​നീ​ലാം​ബ​രി’​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി.

Latest News

Corehub Up